ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത് വീണ്ടും നീട്ടിയതായി യുഎഇ

0
103

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നത് വീണ്ടും നീട്ടിയതായി എമിറേറ്റ്‌സ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ജൂലൈ 28 വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് വെബ്‌സൈറ്റിലൂടെ വെള്ളിയാഴ്ച അറിയിച്ചു.സർവീസുകൾ ആംരഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് നൽകിയ മറുപടിയിൽ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇയിലേക്കുള്ള വിമാനത്തിൽ പ്രവേശനമുണ്ടാകില്ല. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സ് നേരത്തെ അറിയിച്ചിട്ടുണ്ട്.