ജിൻസ് ധരിച്ചു ; ഉത്തർപ്രദേശിൽ 17 വയസ്സുകാരിയെ അപ്പൂപ്പനും രണ്ട്‌ അമ്മാവൻമാരുംകൂടി തല്ലിക്കൊന്നു

0
107

ഉത്തർപ്രദേശിൽ ജീൻസും ടോപ്പും ധരിക്കുന്നതിന്റെ പേരിൽ 17 വയസ്സുകാരിയെ അപ്പൂപ്പനും രണ്ട്‌ അമ്മാവൻമാരുംകൂടി തല്ലിക്കൊന്നു. സാവ്‌രേജി ഖാർഗ്‌ ഗ്രാമത്തിലാണ്‌ ദാരുണ കൊലപാതകം നടന്നത്‌. മൃതദേഹം പുഴയിലെറിഞ്ഞു.

പട്ടാൻവ പാലത്തിൽ നിന്ന്‌ വലിച്ചെറിഞ്ഞ മൃതദേഹം കുരുങ്ങിക്കിടന്നതോടെയാണ്‌ സംഭവം പുറത്തായത്‌. മർദനത്തിൽ പെൺകുട്ടിയുടെ തലയ്‌‌ക്ക്‌ ഗുരുതര പരിക്കേറ്റിരുന്നു. അപ്പൂപ്പൻ അടക്കം 10 പേർക്കെതിരെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. കൊലപാതക കാരണമടക്കം അന്വേഷിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു.