ക്യൂബയ്ക്ക് വീണ്ടും അമേരിക്കൻ ഉപരോധം ; തുടക്കം മാത്രമെന്ന് ജോ ബൈഡന്‍

0
42

ക്യൂബയ്ക്ക് വീണ്ടും ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ ശ്രമം. ക്യൂബയില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നതിന് പിന്നാലെയാണ് അമേരിക്കന്‍ നീക്കം.

ക്യൂബന്‍ സുരക്ഷ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രാലയ സേനക്കുമാണ് പുതുതായി അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ക്യൂബന്‍ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി പുതിയ ഉപരോധം പ്രഖ്യാപിക്കുന്നത്.

ഇതൊരു തുടക്കം മാത്രമാണ് എന്നാണ് ബൈഡന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ചത്. ക്യൂബന്‍ ജനതയെ അടിച്ചമര്‍ത്തുന്നതിന് ഉത്തരവാദികളായവരെ ഇനിയും വിലക്കുമെന്ന് ബൈഡന്‍ പറഞ്ഞു.