Thursday
18 December 2025
29.8 C
Kerala
HomeKeralaവധഭീഷണി കത്ത് ; അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണം: മുഖ്യമന്ത്രിക്ക് കത്തയച്ച് തിരുവഞ്ചൂർ രാധാകൃഷ്‍ണൻ

വധഭീഷണി കത്ത് ; അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണം: മുഖ്യമന്ത്രിക്ക് കത്തയച്ച് തിരുവഞ്ചൂർ രാധാകൃഷ്‍ണൻ

വധഭീഷണി ഊമക്കത്തിലൂടെ ലഭിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്കോ മറ്റേതെങ്കിലും ഏജൻസിക്കോ കൈമാറണമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‍ണൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

കഴിഞ്ഞ മാസമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ചത്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ഇത് സംബന്ധിച്ച് തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments