ഭാരതപ്പുഴയിൽ ഒഴുകി വന്നത് മൃതദേഹം, ഞെട്ടൽ മാറാതെ നാട്ടുകാർ, പോലീസ് അന്വേഷണം ആരംഭിച്ചു

0
61

പുറത്തൂർ കളൂർ എ വി എസ് കടവിലാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവം. ഭാരതപ്പുഴയുടെ മൃതദേഹം ഒഴുകി വരുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ പരിഭ്രാന്തിയിലായി തുടർന്ന് പോലീസിനെ വിവരമറിയിച്ച് മൃതദേഹം കരയിലേക്കെടുത്തു. യുവാവിന്റെ മൃതദേഹമാണെന്നു വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകിട്ട് കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരു യുവാവ് ഭാരതപുഴയിലേക്ക് ചാടിയിരുന്നു. രണ്ട് ദിവസമായി ഈ യുവാവിനായി പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ദേശിയ ദുരന്തനിവാരണ സേന , തിരൂർ, പൊന്നാനി ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥർ പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ദിവസമായി തിരച്ചിൽ നടത്തിയത്. ഇയാളുടെ മൃത ശരീരമാണോ എന്ന് വ്യക്തമായിട്ടില്ല.

യുവാവ് പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും ലഭിച്ച ബാഗിൽ ‘ എറണാകുളം വൈറ്റില സ്വദേശിയായ മിലൻ (30) ൻ്റ പാസ്പോർട്ട് അടക്കം നിരവധി രേഖകൾ ലഭിച്ചിരുന്നു. എന്നാൽ പുഴയിലേക്ക് ചാടിയത് ഇയാളാണോ എന്ന് സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ പുറത്തൂരിൽ മുതദേഹം കണ്ടെത്തുന്നത്. തിരൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.