കളവ് പറഞ്ഞു കേന്ദ്രം, രണ്ടാംതരംഗത്തിൽ ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്നു ആരോഗ്യമന്ത്രി

0
88

കോവിഡ‍് രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഓക്സിജൻ ലഭ്യതക്കുറവിന്റെ രൂക്ഷതയുണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും പ്രാണവായു ലഭിക്കാതെ ഒരു മരണം പോലും സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് രാജ്യസഭയെയാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഭാരതി പ്രവീൺ പവാൻ അറിയിച്ചത്.

ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടൺ ആയിരുന്നു മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകതയെങ്കിൽ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വർധിച്ചു. ഇതോടെ സംസ്ഥാനങ്ങൾക്ക് കൃത്യമായ അളവിൽ ഓക്‌സിജൻ വിതരണം ചെയ്യാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു. രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്റെ ക്ഷാമം മൂലം നിരവധി കോവിഡ് രോഗികൾ ആശുപത്രികളിലടക്കം മരിച്ചുവെന്ന കാര്യം ശരിയല്ലേ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി.

അതേസമയം ഓക്സിജൻ കിട്ടാതെ ഇന്ത്യയിൽ നിരവധി മരണങ്ങൾ സംഭവിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ വീഴ്ച മറച്ചുവെയ്ക്കാനാണ് ആരോഗ്യമന്ത്രി ഇത്തരം പ്രസ്താവന നടത്തുന്നതെന്നു വ്യക്തമാണ്.