രണ്ടാം തരംഗത്തിലും ഓക്സിജൻ കിട്ടാതെ മരിച്ചവർ നൂറിലധികം, കണക്കിൽ പൂഴ്ത്തി കേന്ദ്ര സർക്കാർ

0
82

കോവിഡ് ഒന്നാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെ നിരവധി പേര് ഇന്ത്യയിൽ മരണത്തിന് കീഴടങ്ങിയിരുന്നു. രണ്ടാം തരംഗത്തിലും സമാനമായ മരണം സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കണക്കുകൾ പുറത്ത് . ഓക്സിജൻ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയവരുടെ വിശദാംശങ്ങളാണ് ദേശിയ മാധ്യമങ്ങൾ പുറത്ത് വിട്ടത്.

രണ്ടാം തരംഗത്തിൽ ഓക്സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ല എന്ന കേന്ദ്ര സർക്കാർ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ടാം തരംഗത്തിൽ പ്രാണവായു ലഭിക്കാതെ രോഗികൾ മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവ പ്രത്യേകം റിപ്പോർട് നൽകിയിട്ടുണ്ടെന്നും ആശുപത്രികളും പറയുന്നു. 2020 മെയ് മുതൽ 2021 മെയ് വരെയുള്ള ഒരു വർഷം വിവിധ സംസ്ഥാനങ്ങളിൽ സംഭവിച്ച പ്രാണവായു ലഭിക്കാതെയുള്ള മരണത്തിന്റെ കണക്കുകൾ ഇങ്ങനെ.

ഗോവയിൽ മാത്രം 83 കേസുകളാണ് ഓക്സിജൻ ലഭിക്കാത്ത മരണമായി റിപ്പോർട് ചെയ്തിട്ടുള്ളത്.ആന്ധ്രയിൽ മെയ് മാസത്തിൽ മാത്രം 30 കേസുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്.കർണാടക 41 മധ്യപ്രദേശ് 26 (ഏപ്രിലിൽ മാത്രം ) ,മഹാരഷ്ട്ര 39 ,ഗുജറാത്തിൽ ഏപ്രിൽ മാസത്തിൽ മാത്രം 8 (ആകെ 17 ), ഉത്തർ പ്രദേശ് 40 എന്നിങ്ങനെയാണ് കണക്കുകൾ.

കേരളത്തിൽ ഓക്സിജൻ ലഭ്യതക്കുറവ് കൊണ്ടുള്ള മരണം പൂജ്യമാണ്. കോവിഡുമായി ബന്ധപ്പെട്ടു കേന്ദ്രം പ്രസിദ്ധീകരിക്കുന്ന കണക്കുകളിൽ വിശ്വാസ്യതയെ തകർക്കുന്ന തെളിവുകളാണ് പുറത്തതായിരിക്കുന്നത്. ഒന്നാം തരംഗത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ പരിചയപ്പെട്ടു എന്ന വിമർശനം ശക്തമാകുന്നതിനിടയിലാണ് ഓക്സിജൻ ലഭിക്കാതെ ജനങ്ങൾ പിടഞ്ഞു മരിച്ച വാർത്തകളും പുറത്ത് വന്നത്.

ഇതോടെ പ്രതിരോധം പരാജയപ്പെട്ടെന്നു ജനങ്ങൾക്കും മനസിലായി. രണ്ടാം തരംഗത്തിൽ അത്തരം സംഭവങ്ങൾ പുറത്ത് വരാതിരിക്കാൻ കേന്ദ്ര സർക്കാർ വ്യാജ കണക്കുകളാണ് പുറത്ത് വിടുന്നത്. രണ്ടാം തരംഗത്തിൽ ഓക്സിജൻ കിട്ടാതെ മരണപ്പെട്ടവരുടെ എണ്ണം നൂറിനും മുകളിലാണ്. രാജ്യത്തെമ്പാടും ഓക്സിജൻ ലഭിക്കാത്ത മരണം നടക്കുന്നുണ്ട്. കേരളത്തിൽ ഓക്സിജൻ ദൗർലഭ്യതയെത്തുടർന്നു ആരും മരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.