സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന പ്രതിപക്ഷത്തെ അടിച്ചിരുത്തി മണി ആശാൻ ,വീഡിയോ കാണാം

0
57

പി സി വിഷ്ണുനാഥ്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് എന്നിവർക്കെതിരായ പരാതികൾ പരോക്ഷമായി ഓർമ്മിപ്പിച്ചാണ് മണി ആശാൻ പ്രതിപക്ഷത്തെ തുറന്നു കാട്ടിയത്.

കേരള രാഷ്ട്രീയത്തില്‍ മന്ത്രിമാര്‍ അടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ഒരു കേസില്‍ അതും ലൈംഗിക ആരോപണം അടക്കമുള്ള വിഷയത്തില്‍ പ്രതിയാകുന്നത് ഇത് ആദ്യമായിരിക്കും. ആ സമയത്തൊക്കെ കേസ് ഒതുക്കാൻ ഓടിനടന്ന പ്രമുഖരിൽ ഒരാൾ പി സി വിഷ്ണുനാഥ് എന്ന താങ്കൾ ആയിരുന്നില്ലേ. ആ താങ്കൾ ആണിന്ന് മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ആരോപിച്ച് നിയമസഭയിൽ അടിയന്തിരപ്രമേയം അവതരിപ്പിച്ചത്. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നം ഒത്തുതീർപ്പാക്കാൻ വിളിച്ചതിനെ ഗൂഢാലോചനയിലൂടെ വഴി തിരിച്ചുവിട്ട ബിജെപിയുടെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും അതെ നാവു തന്നെയാണ് ഇന്ന് സഭയിൽ കണ്ടതും.

അടിയന്തര പ്രമേയം അവതരിപ്പിച്ചത് വിഷ്ണുനാഥ്. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ പ്രശ്നങ്ങളിൽപെട്ട് കർണ്ണാടകക്ക് പോയ ആളാണ് വിഷ്ണുനാഥ്. പിന്നെ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി.ജെ.ജോസഫ്. ഇതൊക്കെ ഗംഭീരമായെന്നാണ് എം എം മണി പറഞ്ഞതോടെ പ്രതിപക്ഷ നേതാക്കളുടെ വായടഞ്ഞു.