കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ ഓക്സിജൻ കിട്ടാതെ കർണാടകയിലെ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ 36 രോഗികൾ മരിച്ചതായി കണ്ടെത്തൽ. കർണാടക ഹൈക്കോടതി രൂപീകരിച്ച കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ സംസ്ഥാനതല സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്.
മേയ് നാലിനും മേയ് 10 നും ഇടയിൽ ജില്ലാ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്ത 62 മരണങ്ങളിൽ 36 പേർ മരണമടഞ്ഞത് ഓക്സിജൻറെ അഭാവം മൂലമാണെന്നാണ് സമിതി കണ്ടെത്തിയത്. എന്നാൽ പ്രത്യേക സമിതിയുടെ റിപ്പോർട്ടിൻറെ നിഷേധിച്ചത് കർണാടക ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണൻ രംഗത്തെത്തി.
പല സ്ഥലങ്ങളിലും ഓക്സിജൻ സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം അടിസ്ഥാനപരമായ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും ഓക്സിജൻ ലഭ്യമായിരുന്നെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓക്സിജൻ ക്ഷാമം ഉണ്ടായിരുന്നില്ല. ഓക്സിജൻറെ കുറവാണോ അതോ അശ്രദ്ധയാണോ മരണത്തിന് കാരണം എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും അശ്വത് നാരായണൻ പറഞ്ഞു.