മാതൃഭൂമി ചാനലിനോടാണ്, അന്തിചർച്ചയിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിട്ട് അത് തെളിയിക്കാൻ ആവശ്യപ്പെടുമ്പോൾ ഇങ്ങനെ മിണ്ടാതിരിക്കുന്നത് ശെരിയാണോ.
കാര്യം മനസിലായില്ല അല്ലെ, കേരളത്തിൽ സ്വര്ണക്കടത്തിന്റെ മൊത്തക്കച്ചവടവും ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാനുള്ള മാധ്യമ നീക്കത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ പ്രൈം ടിം ചർച്ച ഓർക്കുന്നുണ്ടോ (വിശ്വാൽ ബിറ്റ് ) അന്ന് ചർച്ചയ്ക്കിടയിൽ സ്വര്ണക്കടത്തുകാരന്റെ ശബ്ദം എന്ന നിലയിൽ ഒരു ശബ്ദരേഖ കേൾപ്പിക്കുകയും അതുയർത്തി അന്ന് പാനലിസ്റ്റായിരുന്ന എ എ റഹിമിനോട് ഹാഷ്മി ചോദ്യം ഉന്നയിക്കുകയും ചെയ്തു എന്നാൽ ശബ്‌ദരേഘ ആരുടേതാണെന്ന് വ്യക്തമാക്കാൻ എ എ റഹിം വെല്ലുവിളിക്കുകയും, തുടർന്ന് വാർത്ത റിപ്പോർട്ട് ചെയ്ത സി.വിജയൻ എന്ന ക്രെഡിബിൾ ആയ ജേർണലിസ്റ്റിനെ വിളിച്ചു വിഷയം ചോദിക്കുകയും ചെയ്തു എന്നാൽ ഉത്തരം നല്കാനാകാതെ വന്നതോടെ തടിതപ്പാനായി ശബ്ദരേഖയുടെ വിശദാംശങ്ങൾ പുറത്ത് വിടുമെന്ന് അഷ്മിയും മാതൃഭൂമി ചാനലും വെല്ലുവിളിച്ചിരുന്നു എന്നാൽ നാളിതുവരെയായിട്ടും ഇത് സംബന്ധിച്ച് യാതൊരു വെളിപ്പെടുത്താലോ, ബ്രേക്കിങ്ങോ, മാതൃഭൂമിയിൽ ഉണ്ടായതായി അറിയില്ല.
മാത്രമല്ല അത് മുൻനിർത്തിയുള്ള പ്രൈം ടൈം ചർച്ചകളും ഉണ്ടായിട്ടില്ല. അതെന്താ മാതൃഭൂമി ക്രെഡിബിൾ ജേർണലിസ്റ്റ് സി വിജയൻ നൽകിയ വാർത്തയ്ക്ക് നിങ്ങൾക്ക് അത്ര വിശ്വാസ്യതയും ആവേശവുമേ ഉള്ളോ. അതോ ശബ്ദസന്ദേശം പഴയ പോസ്റ്റർ പോലെ റിപ്പോർട്ടറുടെ സ്വയം കൃതിയാണോ. മാതൃഭൂമി എന്തായാലും വിഷയം മുക്കി രക്ഷപ്പെടാനുള്ള നീക്കത്തിലാണെന്നു മനസിലായി ഞങ്ങളായിട്ടു കൂടുതലൊന്നും പറയുന്നുമില്ല പക്ഷെ ഒരു കാര്യമുണ്ട്.
നിങ്ങളുടെ ചർച്ചകളെന്ന പ്രഹസനം കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളുണ്ട് അവരുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യരുത്. തെളിവുകളെന്നും, എക്സ്ക്ലസിവ് കോൺടെന്റ് എന്നുമൊക്കെ പറഞ്ഞു നിങ്ങൾ പടച്ചു വിടുന്ന പലതും ആ പാവങ്ങൾ ഷെയർ ചെയ്തു സമൂഹത്തിൽ നൻമ കേട്ട് ഇളിഭ്യരാകും എന്ന് മാത്രം ഓർക്കുക.