പ്രധാനമന്ത്രിക്ക് ഒന്നും ഒളിച്ചുവെക്കാന്‍ ഇല്ലെങ്കില്‍ പെഗാസസിന് വേണ്ടി കാശ് കൊടുത്തത് ആരാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയോട് ചോദിക്കൂ ; ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന്‍ സ്വാമി

0
69

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ശക്തമാക്കി ബി.ജെ.പി. എം.പി. സുബ്രഹ്മണ്യന്‍ സ്വാമി. ഒന്നും മറിക്കാൻ ഇല്ലെങ്കില്‍ പെഗാസസിന്റെ സത്യാവസ്ഥ ചോദിച്ച് ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ആരാണ് പെഗാസസിന് പിന്നിലെന്നും ഇതിനായി പണം മുടക്കിയതാരാണെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ചോദിക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വലിയ ഒരു വാര്‍ത്ത പുറത്തുവരാന്‍ പോകുന്നുവെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഞായറാഴ്ചയോടെയാണ് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്തു വന്നത്

കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.