ഇഖാമ, റീഎൻട്രി, സന്ദർശക വിസകളുടെ കാലാവധി വീണ്ടും നീട്ടി സൗദി

0
37

 

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിലുള്ളവർക്ക് ഇഖാമ, വിസാ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റേതാണ് ഉത്തരവ്. നേരത്തെ ജൂലൈ അവസാനം വരെ പ്രവാസികളുടെ ഇഖാമ, സന്ദർശക വിസ, ജോലി വിസ എന്നിവയുടെ കാലാവധി നീട്ടി നൽകിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്.

ഇതോടെ പെട്ടെന്ന് വിമാന സർവീസ് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കാലാവധി ദീർഘിപ്പിക്കുന്ന പദ്ധതി ജവാസാത്ത് വിഭാഗം ഓട്ടോമാറ്റികായി നടത്തും.

ഇഖാമ, റീ എൻട്രി വിസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സൗദി പാസ്‌പോർട്ട് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാണ് രാജാവിന്റെ പ്രഖ്യാപനം.