ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുയർത്തി ഇന്ന് ബലിപെരുന്നാൾ

0
51

 

ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും ഓർമ പുതുക്കി ബുധനാഴ്‌ച ബലിപെരുന്നാൾ (ഈദുൽ അസ്‌ഹ). കോവിഡ്‌ നിയന്ത്രണത്തിൽ ഇളവുവരുത്തിയതോടെ 40 പേർക്ക്‌ പള്ളികളിൽ നമസ്കാരത്തിന്‌ അനുമതിയുണ്ടാകും. ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്കാണ്‌ അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന്‌ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്‌.

ആഘോഷങ്ങൾ അതിരുവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് വിശ്വാസികൾ. ഇത്തവണയും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പെരുന്നാൾ നിസ്‌ക്കാരവും ബലിയറുക്കലും.

പ്രവാചകൻ ഇബ്രാഹിം ആത്മത്യാഗത്തിന്റെ അഗ്‌നിയിൽ ചാലിച്ചെടുത്ത വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരമാണ് ബലി പെരുന്നാൾ. കോവിഡ് നിയന്ത്രണങ്ങൾ ഉളളതുകൊണ്ട് പതിവ് ഈദ് ഗാഹുകൾ ഇത്തവണയുണ്ടാവില്ല. ആഘോഷങ്ങളെല്ലാം ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും.