18 കോടിയുടെ മരുന്നിനായി കാത്തുനിന്നില്ല ; വേദനയില്ലാത്ത ലോകത്തേക്ക് കുഞ്ഞു ഇമ്രാൻ യാത്രയായി

0
72

അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച്‌ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇമ്രാന്‍ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ​സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിലിരുന്ന പെരിന്തൽമണ്ണയിലെ ആറുമാസം പ്രായമായ ഇമ്രാൻ മുഹമ്മദ് ചൊവ്വാഴ്‌ച രാത്രി 11.30–-നാണ്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്‌. മരിക്കുന്നതിന്‌ മണിക്കൂറുകൾക്കുമുമ്പുവരെ 16.16 കോടി രൂപ ചികിത്സാ സഹായനിധിയിലേക്കെത്തിയിരുന്നു.

പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഏറാന്തോട് മദ്രസപ്പടിയിലെ കുളങ്ങരപറമ്പിൽ ആരിഫിന്റെയും റമീസ് തസ്നിയുടെയും മൂന്നാമത്തെ കുട്ടിയാണ്‌ ഇമ്രാൻ. പ്രസവിച്ച്‌ 17 ദിവസം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് ഇമ്രാന്റെ ചികിത്സ. ഇമ്രാനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു പിതാവ് ആരിഫ്.

 

ഇമ്രാന്റെ ചികിത്സക്കായുള്ള 18 കോടി രൂപ സ്വന്തം നിലയില്‍ കണ്ടെത്താനാവാതെ വന്നപ്പോള്‍ സഹായം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ജീവിതത്തിലേക്ക് പിച്ചവയ്ക്കാൻ അമേരിക്കയിൽനിന്ന്‌ മരുന്ന്‌ എത്തിക്കുന്നതിന്‌ 18 കോടി രൂപയായിരുന്നു ആവശ്യം. ഒന്നരവർഷം മുമ്പ്‌ ഇമ്രാന്റെ 72 ദിവസം പ്രായമായ സഹോദരിയും സമാന രോഗംബാധിച്ച്‌ മരിച്ചിരുന്നു. അഞ്ചുവയസുകാരി നദിയ മറ്റൊരു സഹോദരിയാണ്