ടോക്കിയോ ഒളിമ്പിക്സ് : ആദ്യ വിജയം സ്വന്തമാക്കി ജപ്പാൻ

0
27

ടോക്കിയോ ഒളിമ്പിക്സിൽ ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കി ജപ്പാൻ. സോഫ്റ്റ് ബോളിൽ ഒസ്ട്രേലിയയെ 8-1 ന് തോൽപ്പിച്ചുകൊണ്ടാണ് ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കിയത്.

ജപ്പാന്റെ യൂനോ യുകീകോ ആയിരുന്നു വിന്നിംഗ് പിച്ചർ. നൈറ്റോ മിനോരി, ഫുജിറ്റാ യമാറ്റോ എന്നിവരും ജപ്പാന്റെ വിജയത്തിന് കാരണമായി.

ജൂലെ 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്കിയോയിലാണ് ഒളിമ്പിക്സ് നടക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെത്തുടർന്നാണ് ഈ വർഷത്തേക്ക് മാറ്റിയത്.