യൂത്ത് കോണ്ഗ്രസ് പീഡന പരമ്പര, മിണ്ടാട്ടമില്ലാതെ നേതാക്കൾ

0
115

പീഡനക്കേസുകളിൽ പ്രതിയാക്കപ്പെടുന്ന കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. എറണാകുളത്തെ യൂത്ത് കോൺഗ്രസ്സ് നേതാവ് പോക്‌സോ കേസിൽ ഒളിവിലായതിനു പിന്നാലെയാണ് കാസർഗോഡ് നിന്നും ഞെട്ടിക്കുന്ന വാർത്ത പുറത്ത് വരുന്നത്.

കാസർഗോഡ് കടുമേനിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ പ്രതി ആന്റോ ചാക്കോച്ചൻ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണെന്ന് വ്യക്തമായി.

പീഡനക്കേസിൽ ജയിലിലായ ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ആന്റോ ചാക്കോച്ചൻ കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവിലാണ്.ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ പോക്‌സോ കേസ് ചുമത്തി അന്വേഷണം നടക്കുകയാണ്.

കോൺഗ്രസ് അനുഭാവിയായ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഒത്താശയോടെ ഒളിവിൽ പാർക്കുന്ന ആന്റോയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

എറണാകുളത്തെ പോക്‌സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിന് വേണ്ടി എം എൽ എ യും അഭിഭാഷകനുമായ മാത്യു കുഴൽനാടനാണ് കേസ് വാദിക്കുന്നത്. ഇതിനിടയിൽ പാലക്കാട് ജില്ലയിലെ തൃത്താല പീഡനക്കേസിൽ ഉൾപ്പെട്ട പ്രതികളിൽ കോൺഗ്രസ്സ് ഡിസിസി നേതാവിന്റെ മകനും ഉൾപ്പെട്ടിരുന്നു. ഇയാളെ പ്രതിപട്ടികയിൽ നിന്നൊഴിവാക്കുന്നതിന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നെനും പോലീസ് വ്യക്തമാക്കിയിരുന്നു.

ജില്ലയിലെ കോൺഗ്രസ് എം എൽ എ ഉൾപ്പടെ പ്രതിക്കായി ഇടപ്പെട്ടു എന്ന ആക്ഷേപവും ശക്തമാണ്. പെൺകുട്ടിക്ക് ലഹരി നൽകി പീഡിപ്പിച്ചു എന്നാണ് കേസിൽ. കേസിലെ മുഖ്യപ്രതിയാണ് കോൺഗ്രസ് മഹിളാ നേതാവിന്റെ മകനും കോൺഗ്രസ് അനുഭാവിയുമായ അഭിലാഷ്‌. പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിക്കുകയും, കോയമ്പത്തൂരിൽ നിന്നും കോളേജിൽ പഠിക്കുന്ന പെൺകുട്ടികളെ കാരിയാറാക്കി ലഹരിക്കടത്തിയെന്നും സൂചനയുണ്ടായിരുന്നു.