കാൽ നനയാതിരിക്കാൻ കാർപറ്റ് ; മോദിയുടെ എളിമയെ തേച്ചൊടിച്ച് സോഷ്യൽ മീഡിയ

0
25

മോദിയുടെ എളിമ ചിത്രത്തിന് പിന്നാലെ യഥാർത്ഥ ചിത്രം പുറത്തുവിട്ട് സോഷ്യൽ മീഡിയ . വാർത്താസമ്മേളനത്തിൽ മഴ നനയാതിരിക്കാൻ സ്വയം കുടപിടിക്കുന്ന ചിത്രമാണ് ബിജെപി ഐ ടി സെല്ലും സംഘമിത്രതങ്ങളും ചേർന്ന് മോദിജിയുടെ എളിമ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് .

എന്നാൽ ചിത്രത്തിന്റെ പൂർണ രൂപം പുറത്തു വന്നതോടെ ഈ പ്രചാരണം പാടെ പൊളിഞ്ഞു . മഴ പെയ്യുമ്പോൾ കുടപിടിച്ച മോദി കാൽനനയാതിരിക്കാൻ കാർപെറ്റിൽ നിൽകുന്നതായാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് . ഒപ്പം ഉള്ള ഉദോഗസ്ഥർക്കോ എളിമ പോസ്റ്റ് എഴുതിയ വി മുരളീധരൻജിക്കോ കാർപറ്റ് ഇല്ല , കൂടാതെ മഴ നനയാതെ വാർത്താസമ്മേളനം നടത്താൻ കഴിയുന്ന സ്ഥലം ഉണ്ടായിട്ടും നരേന്ദ്ര മോദി മഴയത് നിന്നത് കേവലം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തി.