ത്യാഗത്തിൻ്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാൾ : മുഖ്യമന്ത്രി പിണറായി വിജയൻ

0
120

 

ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധിയുടെ ഈ നാളുകളിൽ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവർക്കും നാടിനും വേണ്ടി ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാകുന്ന സുമനസുകളാണ്.

സാഹോദര്യവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാൻ സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാൾ ആഘോഷം. കോവിഡ് മഹാമാരി കൂടുതൽ ശക്തമായ ഒരു ഘട്ടമാണിത്.

സാമൂഹിക അകലം പാലിച്ച് ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണം. എല്ലാവർക്കും സ്‌നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു