പന്ത്രണ്ടുകാരനായ മകനൊപ്പം അമ്മയുടെ അശ്ലീല ചുവയുള്ള നൃത്തതിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. ഡെല്‍ഹിയില്‍ കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ ഡെല്‍ഹി വനിതാ കമിഷന്‍ കര്‍ശന നടപടിക്ക് ഉത്തരവിടുകയും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ ജനപ്രീതിയും ലൈക്കുമൊക്കെ നേടാനായി എന്തുവേണമെങ്കിലും ചെയ്യാന്‍ മടിയില്ലാതെ വന്നിരിക്കുകയാണ് ആളുകള്‍ക്ക് എന്നത് വളരെയധികം സത്യമാകുകയാണ്. അതിനായി ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ വരെ ചെയ്യുന്നു. അത്തരം ഒരു കാര്യം ചെയ്തിരിക്കുകയാണ് ഡല്‍ഹിയിലെ ഈ മഹിള. ഈ യുവതി ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. സ്വന്തം മകനോടൊപ്പം ഡാന്‍സ് ചെയ്തുകൊണ്ടുള്ള വിഡിയോയാണ് ഈ യുവതി നിര്‍മ്മിച്ചത്.
അതും അത്തരമൊരു ഡാന്‍സായിരുന്നു അതുകണ്ട ഡല്‍ഹി മഹിളാ ആയോഗിലെ (Delhi Mahila Ayog) അധികൃതരും പൊലീസും ഞെട്ടിപ്പോയി എന്നാണ് റിപ്പോര്‍ട്ട്. ഈ യുവതി തന്റെ 12 വയസുള്ള മകനോടൊപ്പം ചെയ്തത് അശ്ലീല ഡാന്‍സ് ആണെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനെതിരെ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇപ്പോള്‍ കര്‍ശന നടപടിയ്ക്ക് ഉത്തരവിട്ടിടുകയും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടയുകയും ചെയ്തിട്ടുണ്ട്.
ഈ യുവതി ഡല്‍ഹി നിവാസിയാണെന്നാണ് പറയുന്നത്. ഇവര്‍ക്ക് അധികം പ്രായമില്ല. ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് മാത്രമല്ല 1.5 ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്. ഈ യുവതി മകനൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോകള്‍ (Dance with Son) ഇന്‍സ്റ്റായില്‍ പങ്കുവെച്ചിരുന്നു. വീഡിയോയില്‍ തന്റെ മകനോടൊപ്പം അശ്ലീല ചുവയുള്ള തരത്തിലുള്ള നൃത്തം ആണ് യുവതി ആടിയിരിക്കുത്. മകന്റെ പ്രായമോ വെറും പത്തോ പന്ത്രണ്ടോ കഷ്ടിയാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവര്‍ പുറത്തിറക്കിയത്.
ഇതുകണ്ട ഡല്‍ഹി മഹിളാ ആയോഗ് പറയുന്നത് ഇത്ര ചെറുപ്പത്തില്‍ത്തന്നെ സ്വന്തം അമ്മ തന്നെ കുട്ടിയെ സ്ത്രീകളെ ഒരു വസ്തുവായി കാണാന്‍ പഠിപ്പിക്കുന്നുവെന്നാണ്. ഇത്തരമൊരു വീഡിയോ നിര്‍മ്മിക്കുന്നതിലൂടെ കുട്ടിയുടെ ഉള്ളില്‍ തെറ്റായ ധാരണയാണ് വളര്‍ത്തുന്നതെന്നും ഇത് അമ്മ-മകന്‍ എന്ന പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഡല്‍ഹി മഹിളാ ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം കുട്ടിയോടൊപ്പം യുവതി എങ്ങനെയൊക്കെയാണ് അശ്ലീല രീതിയില്‍ അഭിനയിച്ചു നൃത്തം ചെയ്യുന്നതെന്ന് വൈറലായ ആ വീഡിയോയിലൂടെ കാണാന്‍ കഴിയുമെന്നാണ്. വീഡിയോ ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കിലും ശേഷം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ കോലാഹലത്തെ തുടര്‍ന്ന് അതിനെ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഡല്‍ഹി വനിതാ കമ്മീഷന്‍ യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും കുട്ടിയുടെ കൗണ്‍സിലിംഗിനെക്കുറിച്ചും കുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. കുട്ടിയ്ക്ക് ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കി കൊടുക്കുകയും ഉപദേശിക്കുകയും ചെയ്യണമെന്ന് കമ്മീഷന്‍ പറയുന്നുണ്ട്.
ഒരു വശത്ത് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ നല്ലൊരു വേദിയാകുമ്ബോള്‍ മറുവശത്ത് ചില ആളുകള്‍ പ്രശസ്തി നേടുന്നതിന് വേണ്ടി ലജ്ജയുടെ പരിധി ലംഘിക്കുന്നുവെന്ന് ഡല്‍ഹി കമ്മീഷന്‍ ഫോര്‍ വുമണ്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ (Swati Maliwal) ചൂണ്ടിക്കാട്ടി.
ഈ അശ്ലീല വീഡിയോയില്‍ കര്‍ശന നിലപാട് സ്വീകരിച്ച ഡല്‍ഹി വനിതാ കമ്മീഷന്‍ യുവതിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസിന് നോട്ടീസ് അയച്ചു.
ഞങ്ങള്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഈ സ്ത്രീക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കുട്ടിയ്ക്ക് നല്ല കൗണ്‍സിലിംഗും നടത്തേണ്ടതുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. മാത്രമല്ല ഈ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ നിന്ന് എത്രയും വേഗം ഡിലീറ്റ് ചെയ്യാന്‍ ഞങ്ങള്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വാതി മാലിവാള്‍ അറിയിച്ചു.