കേരള ചിക്കൻ പദ്ധതി പൊളിഞ്ഞോ ? വസ്തുതയെന്ത് ?

0
27

കേരള ചിക്കൻ പദ്ധതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നുണ പ്രചരണം ഏറ്റെടുത്തിരിക്കുകയാണ് ചിലർ. പദ്ധതി നടപ്പിലായില്ലെന്നും, സർക്കാർ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും വരുത്തി തീർക്കാൻ കൊണ്ട് പിടിച്ച നുണ പ്രചാരണമാണ് നടക്കുന്നത്.കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെആരംഭിച്ച പദ്ധതിയാണ് കേരള ചിക്കൻ.ശുദ്ധമായ രീതിയിൽ മാംസോൽപ്പാദനവും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കുന്ന കേരള ചിക്കൻ ലൈവ് ഔട്ട് ലെറ്റുകളിലൂടെയാണ് കോഴികളെ വിൽപ്പന നടത്തുക. കടകളുടെ ബ്രാൻഡിംഗ്, ആധുനികവൽക്കരണം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവ നിലവിൽ വരുന്നതോടെ ഇറച്ചിക്കോഴി വിപണനമേഖലയും കാലാനുസൃതമായി നവീകരിക്കപ്പെടുമെന്നും സർക്കാർ പദ്ധതിയുടെ ഉദ്‌ഘാടന വേളയിൽ വ്യക്തമാക്കിയിരുന്നു.