മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

0
93

 

 

 

മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30നു നെടുമങ്ങാട് പഴവടിയിലെ വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇ.കെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള. കേരളത്തിലെ ആദ്യ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്.

ഇതിന് ശേഷം കോൺഗ്രസിൽ നിന്ന് മാറി, കോൺഗ്രസ് എസിൽ ചേർന്നു. കോൺഗ്രസ് എസിന്റെ ആക്ടിംഗ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. ആ കാലഘട്ടത്തിൽ 1987 മുതൽ 1991 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. തിരുവനന്തപുരം ഈസ്റ്റിൽ കുമ്മനം രാജശേഖരനെ തോൽപിച്ചാണ് എംഎൽഎ ആയത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: ഗിരിജ. മക്കൾ: അശ്വതി ശങ്കർ, അമ്പിളി ശങ്കർ. മരുമക്കൾ: വിശാഖ്, ശ്യാം നാരായണൻ.