പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; രണ്ടു പേര്‍ക്ക് വെട്ടേറ്റു

0
85

തിങ്കളാഴ്ച്ച വൈകിട്ട് നാലരയോടെ പാനൂര്‍ പാലക്കൂല്‍ പുത്തൂര്‍ മoപ്പുരയ്ക്ക് സമീപം ഷാര്‍ലൈറ്റ് ബേക്കറിയില്‍ വെച്ചാണ് സംഭവം. പാലക്കൂലിലെ സിപിഐ എം പ്രവര്‍ത്തകന്‍ കെ പി രഹിത്തിനെ അക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷിബിന്‍ എന്ന പട്ടാളം കുട്ടു (28), ചീളില്‍ ഷിബി (27) എന്നീ ആര്‍എസ്എസുകാര്‍ക്കാണ് വെട്ടെറ്റത്.

തോളിനും, ചെവിക്കും, നെറ്റിയിലും വെട്ടേറ്റ കുട്ടുവിനെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും, കൈയ്ക്കു സാരമായ വെട്ടേറ്റ ഷിബിയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തിനിടയായ തര്‍ക്കം എന്താണ് എന്ന് വ്യക്തതമല്ല. സംഭവം നടന്ന ബേക്കറിയുടെ ഉടമ കൂടിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീജിത്താണ് കടയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചു ഇരുവരെയും വെട്ടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.