ഹ്യുണ്ടായ് ‘അല്‍കാസറി’ന് ഒരു മാസത്തിനുള്ളില്‍ 11,000 യൂണിറ്റുകളുടെ ബുക്കിങ്

0
60

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ പ്രീമിയം സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി.) ‘അല്‍കാസറി’ന് വിപണിയിലെത്തി ഒരു മാസത്തിനുള്ളില്‍ 11,000 യൂണിറ്റുകളുടെ ബുക്കിങ്. ഇതിനോടകം 5,600 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള അല്‍കാസര്‍ എസ്.യു.വിക്ക് 16.30 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില.