വാഹനനികുതി അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 31 വരെ   നീട്ടിയതായി ഗതാഗത മന്ത്രി

0
104

 

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉൾപ്പെടെയുള്ള സ്റ്റേജ്, കോൺട്രാക്ട് കാര്യേജുകൾക്ക് ഈ സാമ്പത്തിക വർഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

വാർഷിക/ക്വാർട്ടർ നികുതി അടയ്‌ക്കേണ്ട എല്ലാ വാഹന ഉടമകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് മൂലമുള്ള ലോക്ഡൗണിനെത്തുടർന്ന് നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ആഗസ്റ്റ് 31 വരെ നീട്ടിയതെന്നും മന്ത്രി അറിയിച്ചു.