പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, പെഗാസെസ് ഫോൺ ചോർത്തൽ ചർച്ചയാകും

0
97

 

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തിൽ നിന്ന് വ്യത്യസ്തമായി രാവിലെ മുതൽ സഭകൾ സമ്മേളിക്കും.

1 മുതൽ വൈകിട്ട് ആറുവരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. ആഗസ്റ്റ് 13 വരെ 19 പ്രവർത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. 30 ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം.

കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങളോടെയാകും സമ്മേളനം നടക്കുക. കേന്ദ്ര മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി ഇന്ന് പാർലമെന്റിനെ അറിയിക്കും പി.വി. അബ്ദുൾ വഹാബ്, അബ്ദുൾ സമദ് സമദാനി എന്നിവർ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.

വിലക്കയറ്റത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതേ ചൊല്ലിയുള്ള വലിയ പ്രതിഷേധങ്ങളും ഇന്നുണ്ടായേക്കും. ഉന്നതരുടെ ഫോണുകൾ ഇസ്രയേലി സ്‌പൈവയർ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായുളള വെളിപ്പെടുത്തൽ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും.

പഞ്ചാബിൽ നിന്നുള്ള അംഗങ്ങൾ ഇരുസഭകളിലും കർഷക സമരം ഉയർത്തിയാകും സർക്കാരിനെതിരെ നീങ്ങുക. ഇതോടെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ സഭാനടപടികൾ പ്രക്ഷുബ്ധമാകാനാണ് സാധ്യത.