‘എന്റെ ഒ.എന്‍.വി’ പുസ്‌തകപ്രകാശനം ഇന്ന് എം.എ ബേബി നിർവ്വഹിക്കും

0
120

പിരപ്പന്‍കോട് മുരളി രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച എന്റെ ഒ.എന്‍.വി: അറിവുകള്‍, അനുഭവങ്ങള്‍, ഓര്‍മപ്പെടുത്തലുകള്‍ എന്ന പുസ്‌തകം നാളെ (ജൂലൈ 19ന് തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് മുന്‍മന്ത്രി എം.എ. ബേബി പ്രകാശനം ചെയ്യും. ഒ.എന്‍.വിയുടെ മകന്‍ രാജീവ്‌ ഒ.എന്‍.വി പുസ്തകം ഏറ്റുവാങ്ങും.

തിരുവനന്തപുരത്ത് തൈക്കാട് ഭാരത്‌ ഭവനില്‍ നടക്കുന്ന പരിപാടിയില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഡോ.പി.സോമന്‍ പുസ്‌തകപരിചയം നടത്തും. പ്രമോദ് പയ്യന്നൂര്‍ ആശംസയര്‍പ്പിച്ചു സംസാരിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ.ആര്‍.സരിതകുമാരി സ്വാഗതവും ഗ്രന്ഥകാരന്‍ പിരപ്പന്‍കോട് മുരളി മറുവാക്കും പറയും. https://www.facebook.com/keralabhashainstitute/ എന്ന ഫേസ്ബുക്ക് പേജില്‍ പ്രകാശനപരിപാടി തത്സമയം കാണാം.