കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റെ പൗരത്വം ചോദ്യം ചെയ്ത് കോൺഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസും

0
75

കേന്ദ്രമന്ത്രി നിഷിത് പ്രമാണിക്കിന്റെ പൗരത്വം ചോദ്യം ചെയ്ത് കോണ്‍ഗ്രസിന് പിറകേ തൃണമൂല്‍ കോണ്‍ഗ്രസും. പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി ബ്രാത്യ ബസു, ഇന്ദ്രാണി സെന്‍ എന്നിവരുള്‍പ്പെട്ട തൃണമൂല്‍ നേതാക്കളാണ് പൗരത്വം സംബന്ധിച്ച പ്രശ്‌നം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്.

ബംഗ്ലാദേശിലെ ഗായ്ബന്ധ ജില്ലയിലെ പലസ്ബാരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹരിനാഥ്പുരിലാണ് നിഷിത് ജനിച്ചതെന്നാണ് ആരോപണം. നിഷിത് പ്രമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയും തൃണമൂല്‍ നേതാക്കള്‍ നേരത്തേ ചോദ്യം ചെയ്തിരുന്നു. കൊലപാതമുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇദ്ദേഹം.

കഴിഞ്ഞ വെള്ളിയാഴ്ച അസമിൽ നിന്നുള്ള കോൺഗ്രസ് എംപിയും സംസ്ഥാന കോൺഗ്രസ് മേധാവിയുമായ റിപ്പുൻ ബോറ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.നിഷിത് പ്രമാണിക്കിന്റെ ജനന സ്ഥലവും ദേശീയതയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.