Wednesday
17 December 2025
26.8 C
Kerala
HomeKeralaകെ പി സി സി നിർവ്വാഹക സമിതി അംഗം ചെയർമാൻ ആയ ബാങ്കിന് എതിരെ കോൺഗ്രസ്...

കെ പി സി സി നിർവ്വാഹക സമിതി അംഗം ചെയർമാൻ ആയ ബാങ്കിന് എതിരെ കോൺഗ്രസ് കുടുംബ ത്തിന്റെ പരാതി

സഹകരണ ബാങ്കിൽ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം വായ്പ തിരിച്ച് അടച്ചതിന് ശേഷവും തിരിച്ച് വസ്തുവിൻ്റെ ഉടമയ്ക്ക് നൽകിയില്ലെന്ന്, സഹകരണ സ്ഥാപനത്തിന് എതിരെ സഹകരണ രജിസ്ട്രാർക്ക് പരാതി.

കെ പി സി സി നിർവ്വാഹക സമിതി അംഗം ചെയർമാൻ ആയ കോൺഗ്രസ്സ് നിയന്ത്രണത്തിലുള്ള പഴയങ്ങാടി അർബന് ബാങ്കിന് എതിരെയാണ് മുപ്പതു വർഷത്തോളം മാടായി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റും ഡിസിസി മെമ്പറും ആയിരുന്ന കേ.വി.മോഹനൻ്റെ ഭാര്യ പരാതി നൽകിയത്.

മാതമംഗലം സബ്‌രജിസ്ട്രാർ ഓഫീസ് പരിധിയിൽ വരുന്ന സ്ഥലത്തിന്റെ രേഖ പണയപ്പെടുത്തി കെപിസിസി നിർവാഹകസമിതി അംഗം ചെയർമാനായ ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു .2012 കെവി മോഹനന്റെ മരണശേഷം ലോൺ തിരിച്ചടച്ചതിനെ തുടർന്ന് കുടുംബം ബാങ്കിലെത്തി രേഖ തിരികെ ആവശ്യപ്പെട്ടെങ്കിലും ലോൺ തിരിച്ചടച്ചത് ആയി ബാങ്ക് രേഖങ്ങളിൽ ഉണ്ടെന്നും പക്ഷേ രേഖ കാണാൻ ഇല്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി.

ഇതേതുടർന്ന് കുടുംബം വക്കീൽ വഴി ബാങ്കിനോട് ഇതിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും മറുപടി ഇതുവരെ ലഭിച്ചില്ല. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ മാസം പയ്യന്നൂർ അസിസ്റ്റന്റ് രജിസ്ട്രാർ ക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല .ഉന്നതരുടെ ഇടപെടൽ മൂലം ആണ് ഇതെന്ന് ആരോപണമുയർന്നിട്ടുണ്ട്

പ്രസ്തുത വസ്തുവിൻ്റെ കുടികടതിൽ ഇപ്പോഴും വസ്തുവിൻ്റെ ആധാരം ബാങ്കിന് ഗാഹാൻ ചെയ്തതായാണ് കാണിക്കുന്നത് .ശേഷം ഒരു നീക്കുപോക്കും നടന്നതായി കാണുന്നില്ല. ഒരേക്കറോളം വരുന്ന ഈ സ്ഥലത്തിന്റെ രേഖ വീണ്ടും പണയപ്പെടുത്തി ബാങ്ക് അധികൃതർ വലിയ തുക ലോൺ എടുത്തിട്ടുണ്ട് എന്ന് സംശയിക്കുന്നതായി കുടുംബം പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കുടുംബം പറഞ്ഞു.

ഒരായുസ്സിന്റെ ഭൂരിഭാഗവും പാർട്ടിക്ക് വേണ്ടി ചെലവഴിച്ച നേതാവിന്റെ കുടുംബത്തോട് നീതി പുലർത്താൻ പോലും കോൺഗ്രസ് ഭരിക്കുന്ന ബാങ്കിനു സാധിച്ചില്ല എന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഇതേ ബാങ്കിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തി എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments