ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ലീഗിന്റേത് രാഷ്ട്രീയ ആരോപണം ; മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി

0
108

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി.മുസ്ലീങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഒരു നയാ പൈസ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ലീഗിന്റേത് രാഷ്ട്രീയ ആരോപണമാണെന്നും അതില്‍ എന്താണ് കഴമ്പുള്ളതെന്നും പാലൊളി ചോദിച്ചു.

സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് ആദ്യം സ്വാഗതം ചെയ്യുകയും എന്നാല്‍ മുസ്ലീം ലീഗ് ഇല്ലാതെ കോണ്‍ഗ്രസിന് നില്‍ക്കാനാകില്ല എന്നതുകൊണ്ട് സതീശന്‍ മാറ്റിപ്പറയുകയായിരുന്നുവെന്നും പാലൊളി വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു .കേരളത്തിന്റെ സാമൂഹ്യ സാഹചര്യം പരിഗണിച്ചിരുന്നതായും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്ത നിലപാട് ശരിയാണ്. ഒരാനുകൂല്യത്തിനും കുറവുണ്ടാകില്ല എന്ന് ഉറപ്പ് നല്‍കിക്കഴിഞ്ഞു. മാനദണ്ഡങ്ങള്‍ തെറ്റെങ്കില്‍ യുഡിഎഫ് എന്തുകൊണ്ട് തിരുത്തിയില്ലെന്നും പാലൊളി ചോദിച്ചു.