ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ ഇനം റേസ് വാക്കിങ് ആണ്. മാരത്തണിനേക്കാൾ ഏകദേശം 8 കിലോമീറ്റർ അധികമായി നടത്തുന്ന റേസ് വാക്കിങ്ങിൽ പങ്കെടുക്കുന്നത് പുരുഷന്മാർ മാത്രമാണ്, അതേസമയം 20 കിലോമീറ്റർ റേസ് വാക്കിങ്ങിൽ പുരുഷൻമാരും സ്ത്രീകളും പങ്കെടുക്കുന്നുണ്ട്.
റേസ് വാക്കിങ് ഓടുന്നതിനേക്കാൾ വളരെ കഠിനവും സങ്കീർണ്ണവുമായ മത്സരമാണ്. റേസ് വാക്കിങ് അഥവാ വേഗതയുള്ള നടത്തത്തിന് ചില അടിസ്ഥാന നിയമങ്ങളുണ്ട്.റേസ് വാക്കിങ് എന്നത് പതിവ് നടത്തം പോലെയല്ല.
1. കാലുകളും മുട്ടുകളും നേരെ വയ്ക്കുക: നിങ്ങളുടെ മുന്നോട്ട് വയ്ക്കുന്ന കാൽ കാൽമുട്ടിൽ നിന്ന് നേരെയാക്കേണ്ടതുണ്ടെന്ന് ഓർമ്മിക്കുക, ഒപ്പം അരക്കെട്ടിനടിയിലൂടെ കടന്നുപോകുന്നതുവരെ അത് നേരെയാണെന്ന് ഉറപ്പാക്കുക. ഇതാണ് റേസ് വാക്കിങ്ങിനെ മറ്റ് നടത്ത ശൈലികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കാരണം മറ്റ് നടത്തങ്ങളിൽ കാൽമുട്ട് വളയുകയോ ചെറുതായി മടങ്ങുകയോ ചെയ്യുന്നു.
2. കോൺടാക്റ്റ് റൂൾ: റേസ് വാക്കിംഗിൽ, ഒരു കാൽ എല്ലായ്‌പ്പോഴും നിലവുമായി സമ്പർക്കം പുലർത്തുന്നു. ഇതിന്റെ അർത്ഥമെന്തെന്നാൽ, പിന്നിലെ കാൽ നിലത്തു നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് മുന്നിലെ കാൽ നിലവുമായി സമ്പർക്കം പുലർത്തുന്നു എന്നാണ്. അതാണ് ഇതിനെ സാധരണ നടത്തത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
3. നിങ്ങളുടെ കൈകളുടെ സ്ഥാനം: നിങ്ങളുടെ കൈകളുടെ സ്ഥാനം വളരെ പ്രാധാന്യമർഹിക്കുന്നു. ഈ സാഹചര്യത്തിൽ, കൈകൾ കൈമുട്ടിൽ നിന്ന് 85-90 ഡിഗ്രി വളയ്ക്കണം. നിങ്ങളുടെ കൈകൾ തോളിൽ നിന്ന് അയച്ചിട്ട്, വീശി നടക്കുക. നിങ്ങളുടെ കൈകൾ നിങ്ങളുടെ ശരീരത്തോട് അടുത്തിരിക്കണം, മാത്രമല്ല നിങ്ങളുടെ ഉടലിന്റെ നടുഭാഗത്തിന് കുറുകെയോ നേടുകയോ ആയ രീതിയിൽ കടക്കരുത്.
മത്സരത്തിനിടയിൽ പരമാവധി മൂന്ന് മുന്നറിയിപ്പുകൾ ജഡ്ജിമാർ നൽകും, മൂന്നാം പെനാൽറ്റിയിൽ ഒരു അത്‌ലറ്റിനെ അയോഗ്യനാക്കാൻ കഴിയും.
റിയോ ഡി ജനീറോയിൽ 2016 ലെ ഗെയിംസിൽ, 20 കിലോമീറ്റർ റേസ് വാക്കിങ് ഇനത്തിൽ ചൈന മികച്ച വിജയം സ്വന്തമാക്കി. വാങ് ഷെൻ, ലിയു ഹോംഗ് എന്നിവർ യഥാക്രമം പുരുഷന്മാരുടെയും വനിതകളുടെയും മത്സരങ്ങളിൽ വിജയിച്ചു. പുരുഷന്മാരുടെ 50 കിലോമീറ്റർ ഓട്ടത്തിൽ സ്ലൊവാക്യയുടെ മാതേജ് ടോത്ത് വിജയിച്ചു.
ഈ വര്ഷം റേസ് വാക്കിങ് ഇന്ത്യക്കും പ്രതീക്ഷ നൽകുന്നതാണ്. കെ. ടി. ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില എന്നിവരും മൂന്ന് വനിതാ റേസ് വാക്കർമാർ – പ്രിയങ്ക ഗോസ്വാമി, ഭാവന ജാട്ട് എന്നിവരുമാണ് ടോക്കിയോയിലേക്ക് യോഗ്യത നേടിയത്.
പുരുഷന്മാരുടെ 20 കിലോമീറ്റർ റേസ് വാക്കിങ് ഓഗസ്റ്റ് 6 ന് ടോക്കിയോ സമയം വൈകുന്നേരം 4:30 ന് (ഇന്ത്യ സമയം ഉച്ചക്ക് 1:00) നടക്കും. പുരുഷന്മാരുടെ 50 കിലോമീറ്റർ റേസ് വാക്കിങ് രാവിലെ 5:30 ന് (ഇന്ത്യ സമയം ഉച്ചയ്ക്ക് 2:00) ആരംഭിക്കും, അതേസമയം വനിതകളുടെ 20 കിലോമീറ്റർ റേസ് വാക്കിങ് പ്രാദേശിക സമയം വൈകുന്നേരം 4:30 ന് ആരംഭിക്കും (ഇന്ത്യ സമയം ഉച്ചയ്ക്ക് 1:00).