ആർക്കാടോ കോവിഡിനെ പേടി ; നിയന്ത്രണങ്ങളെ കാറ്റിൽപറത്തി ആയിരക്കണക്കിന് വിനോദസഞ്ചാരികൾ സപുതാരയിലേക്ക് ഒഴുകുന്നു

0
86

ഗുജറാത്തിലെ ഡാങ് ജില്ലയിലെ സപുതാരയിലെ ഹിൽ സ്റ്റേഷനിലേക്ക് ആയിരകണക്കിന് സഞ്ചാരികളാണ് ഈ കൊറോണ കാലത്തും ഒഴുകിയെത്തുന്നത്. വാരാന്ത്യത്തിൽ സപുതാരയ്ക്കടുത്തുള്ള ഗിറ വെള്ളച്ചാട്ടം സന്ദർശിക്കുന്ന നിരവധി സഞ്ചാരികൾ മാസ്ക് പോലും ധരിക്കാതെയാണ് അവിടങ്ങളിൽ എത്തുനത്ത് എന്നത് പേടിഉളവാകുന്ന കാര്യം ആണ്. ഇത്രയും അധികം ആൾകാർ തിങ്ങി കൂടുന്നിടത്ത് ഗുജറാത്ത് പോലീസിന്റെയോ മാറ്റ് അധികാരികളുടെയോ ഒരു നിയത്രണവും ഇല്ല .

https://www.youtube.com/watch?v=Sfbllfze1Uo

അംബിക നദിയിലെ അതിശയിപ്പിക്കുന്ന കാഴ്ചക്കൾക്കായി നിരവധി സഞ്ചാരികൾ എല്ലാ വർഷവും ഇവിടെയെത്താറുണ്ടെങ്കിലും കോവിഡിന്റെ മാരകമായ രണ്ടാമത്തെ തരംഗത്തെ തുടർന്ന് ഈ വർഷം വിനോദസഞ്ചാരികളുടെ തിരക്ക് കുറവായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ വർഷവും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സമാനമായ തിരക്ക് അനുഭവപ്പെടുന്നത് കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുമോ എന്ന ഭീതിയാണ് പടർത്തുന്നത്.