വാറ്റുന്നതിനിടെ ആര്‍.എസ്.എസ്.നേതാവും സുഹൃത്തും പൊലീസ് പിടിയില്‍

0
69

ചേന്ദമംഗലം പഞ്ചായത്തിലെ ആര്‍.എസ്.എസിന്റെ മുഖ്യ ചുമതലക്കാരനായ കിഴക്കുംപുറം ചേന്നോത്തുപറമ്പില്‍ രാജേഷ്, സുഹൃത്ത് വട്ടപ്പിള്ളില്‍ സുജിത്ത് എന്നിവരെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്.

കാറ്ററിങ് സര്‍വീസ് നടത്തുന്ന രാജേഷിന്റെ വീടിന് സമീപത്തെ ഒഴിഞ്ഞപറമ്പില്‍ നടത്തുന്ന മീന്‍വളര്‍ത്തല്‍ കേന്ദ്രത്തിലാണ് ചാരായം വാറ്റിയത്.

50 ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, മുക്കാല്‍ ലിറ്റര്‍ ചാരായം എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.