BREAKINGകര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതായി റിപ്പോര്‍ട്ടുകള്‍

0
91

ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിക്കാര്യം സൂചിപ്പിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാൽ യെദിയൂരപ്പ രാജിവെക്കണം എന്ന ആവശ്യം ഇതിനു മുൻപ് തന്നെ ബിജെപിയിൽ ശക്തമായിരുന്നു .കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഒഴിയാൻ യെദ്യൂരപ്പയോട് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതിനു പിന്നാലെ കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷമായിരുന്നു.

രണ്ട് വർഷം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യെദിയൂരപ്പയെ ഇപ്പോഴേ മാറ്റിയില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വം ഇങ്ങനെ ഒരു തിരുനാമണത്തിൽ എത്തിയിട്ടുണ്ടാവുക. കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടതും ഭരണപരാജയവും ചൂണ്ടിക്കാട്ടി കേന്ദ്ര നേതാക്കൾ യെദിയൂരപ്പയ്ക്ക് എതിരെ വന്നിരുന്നു . എന്നാൽ, കേന്ദ്ര നേതാക്കൾ തീരുമാനവുമായി ഡൽഹിയിൽ തന്നെ ഇരുന്നാൽ മതിയെന്നും അഞ്ചുവര്ഷവും ഭരിക്കുമെന്നാണ് യെദിയൂരപ്പ അന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്‌.

ഭരണപരാജയവും ഔദ്യോഗിക തീരുമാനങ്ങളില്‍ ഇടപെടാന്‍ മക്കളെ അനുവദിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്ന് വന്നത്തോടെയാണ് ബിജെപി നേതൃത്വം യെദ്യൂരപ്പക്കെതിരെ തീരുമാനം കൈകൊള്ളുന്നത്. പ്രായപരിധിയുടെ പേരിലാണ്‌ മാറ്റം നടപ്പാക്കുക എന്ന് മുൻപേ തന്നെ കേന്ദ്ര നേതൃത്വം തിരുമാനിച്ചിരുന്നു .