സമരം നടത്തില്ല ; മുഖ്യമന്ത്രിയുമായുള്ള ചർച്ച , സന്തുഷ്ടരെന്നു വ്യാപാരികൾ

0
76

കടകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വ്യാപാരികള്‍.

മുഖ്യമന്ത്രി അനുഭാവ പൂര്‍വ്വമാണ് സംസാരിച്ചതെന്നും അതിനാല്‍ നിയമം ലംഘിച്ച് കടകള്‍ തുറക്കില്ലെന്നും, സമരം നടത്തില്ലെന്നും വ്യാപാരികള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ്ണ സന്തുഷ്ടര്‍ ആണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.

കടകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം വൈകുന്നേരത്തെ പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയും. കടകള്‍ തുറക്കുന്നത്, സമയ പരിധി, പൊലീസ് ആക്രമണം, തുറക്കുന്ന കാര്യത്തില്‍ ഉണ്ടായ അപാകത, മുന്‍കൂട്ടി അറിവ് നല്‍കിയിട്ടുള്ള തുറക്കല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ 14 ജില്ലാ പ്രസിഡന്റുമാരും സന്തുഷ്ടരാണ്. കടകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യാനുള്ള അവകാശം മുഖ്യമന്ത്രിക്കാണ്. അത് അദ്ദേഹം നിറവേറ്റും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.