കണ്ണൂരിൽ ജാർഖണ്ഡ് സ്വദേശിനി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

0
106

പേരാവൂരിൽ ജാർഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മമ്ത കുമാരിയെയാണ് (20) ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളയാട് ആര്യപ്പറമ്പിൽ തൊഴിലിടത്തിനു സമീപത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്ക്കൊപ്പം താമസിക്കുന്ന സിക്കന്തറെന്ന യുവാവിനെയും ഇയാളുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തത്.