ഒന്നരലക്ഷം വിലമതിക്കുന്ന മയക്ക് മരുന്നുമായി യുവാവ് പോലീസ് പിടിയിൽ

0
45

ഒന്നരലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കൽ വീട്ടിൽ ജെസിൻ ഇഷാർ (21)നെയാണ് മഞ്ചേരി സി ഐ. സി അലവിയും സംഘവും അറസ്റ്റ് ചെയ്തത്.

എം ഡി എം എ എന്ന മാരക ലഹരിമരുന്നിന്റെ 40 ഗ്രാം പാക്കറ്റ് സഹിതമാണ് യുവാവ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഹരിമരുന്ന് കലർന്ന പൗഡർ വിൽപ്പന നടത്തുന്നയാളാണ് ഇഷാനെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ മഞ്ചേരി ഐ ജി ബി ടി ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പിടികൂടിയത്.