Wednesday
17 December 2025
30.8 C
Kerala
HomeKeralaഒന്നരലക്ഷം വിലമതിക്കുന്ന മയക്ക് മരുന്നുമായി യുവാവ് പോലീസ് പിടിയിൽ

ഒന്നരലക്ഷം വിലമതിക്കുന്ന മയക്ക് മരുന്നുമായി യുവാവ് പോലീസ് പിടിയിൽ

ഒന്നരലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലെ മുക്കം പുളിക്കൽ വീട്ടിൽ ജെസിൻ ഇഷാർ (21)നെയാണ് മഞ്ചേരി സി ഐ. സി അലവിയും സംഘവും അറസ്റ്റ് ചെയ്തത്.

എം ഡി എം എ എന്ന മാരക ലഹരിമരുന്നിന്റെ 40 ഗ്രാം പാക്കറ്റ് സഹിതമാണ് യുവാവ് പിടിയിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ലഹരിമരുന്ന് കലർന്ന പൗഡർ വിൽപ്പന നടത്തുന്നയാളാണ് ഇഷാനെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ മഞ്ചേരി ഐ ജി ബി ടി ബസ് സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിലാണ് ഇയാളെ പിടികൂടിയത്.

RELATED ARTICLES

Most Popular

Recent Comments