“അത് എനിക്ക് പറ്റിയ തെറ്റ് , ഇനി ആവര്‍ത്തിക്കില്ല ” ; ചാനല്‍ ചര്‍ച്ചക്കിടെ മാസ്‌ക്ക് കൊണ്ട് മുഖം തുടച്ചതില്‍ ഖേദം പ്രകടിപ്പിച്ച് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ

0
115

മാസ്‌ക്ക് കൊണ്ട് മുഖം തുടച്ച വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. തെറ്റ് പറ്റിപ്പോയെന്നും ഇത്തരം വീഴ്ച ഇനി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

മീഡിയ വണ്‍ ചര്‍ച്ചയ്ക്കിടെയില്‍ മാസ്‌ക്ക് കൊണ്ട് മുഖം തുടയ്ക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ എം.എല്‍.എക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഖേദ പ്രകടനവുമായി എം.എല്‍.എ. രംഗത്തെത്തിയത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം