Wednesday
31 December 2025
27.8 C
Kerala
HomeIndiaരാജ്യത്ത് പണപ്പെരുപ്പം ; ഏപ്രിലിനുശേഷം രണ്ടക്കത്തിൽ നിന്നും താഴത്തെ തുടരുന്നു

രാജ്യത്ത് പണപ്പെരുപ്പം ; ഏപ്രിലിനുശേഷം രണ്ടക്കത്തിൽ നിന്നും താഴത്തെ തുടരുന്നു

ഇന്ത്യയിൽ ‌ മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ഉയർന്ന നിരക്കിൽ.കഴിഞ്ഞ ഏപ്രിലിലാണ്‌ പണപ്പെരുപ്പം ആദ്യമായി രണ്ടക്കം കടന്നത്‌. മൂന്ന്‌ മാസമായി പണപ്പെരുപ്പം രണ്ടക്കത്തിൽ തുടരുകയാണ്‌.

ജൂണിലെ പണപ്പെരുപ്പ നിരക്ക്‌ 12.07 ശതമാനമാണ്‌.അനിയന്ത്രിത ഇന്ധനവിലയാണ്‌ വിലക്കയറ്റ തോത്‌ കുത്തനെ ഉയർത്തിയത്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 3.1 ശതമാനവും നിർമിത ഉൽപ്പന്നങ്ങളുടേത്‌ 10.88ഉം പ്രാഥമിക ഉൽപ്പന്നങ്ങളുടേത്‌ 7.79 ശതമാനവുമാണ്‌.

പെട്രോൾ വിലക്കയറ്റം 59.95 ശതമാനവും ഡീസൽ വിലക്കയറ്റം 59.92ഉം എൽപിജി വിലക്കയറ്റം 31.44ഉം ക്രൂഡ്‌ പെട്രോൾ വിലക്കയറ്റം 62.63 ശതമാനവുമാണ്‌. സവാളവിലയിൽ 64.32ഉം പരിപ്പുവർഗങ്ങളുടെ വിലയിൽ 11.49ഉം മുട്ട- മാംസം- മീൻ വിലയിൽ 8.59 ശതമാനവും വർധനയുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments