Saturday
10 January 2026
20.8 C
Kerala
HomeKeralaസിനിമ - സീരിയൽ നടി ബോബി സുരേന്ദ്രൻ അന്തരിച്ചു

സിനിമ – സീരിയൽ നടി ബോബി സുരേന്ദ്രൻ അന്തരിച്ചു

സിനിമ – സീരിയൽ താരം ബേബി സുരേന്ദ്രന് (പ്രസന്ന) അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ബേബി സുരേന്ദ്രനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

വര്ണ്ണപ്പകിട്ട്, തച്ചോളി വര്ഗീസ് ചേകവര്, എന്റെ സൂര്യപുത്രിക്ക്, സന്താനഗോപാലം, കഴകം, മേലേവാര്യത്തെ മാലാഖക്കുട്ടികള്, ഹൈവേ, സ്ത്രീധനം ഇന്നലെകളില്ലാതെ,ഗ്ലോറിയ ഫെര്ണാണ്ടസ് ഫ്രം യു.എസ്.എ, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ബേബി സുരേന്ദ്രന് അഭിനയിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments