തെലങ്കാന ബിജെപിയിൽ വൻ കൊഴിഞ്ഞുപോക്ക്, സംഘടന പ്രതിസന്ധിയിൽ

0
87

 

തെലങ്കാനയിൽ ബിജെപിയുടെ അടിതെറ്റുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പാർട്ടിയിൽ നിന്നും ടിആർഎസിൽ നിന്നും നേതാക്കളും പ്രവർത്തകരും വൻ തോതിൽ മറ്റു രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുകയാണ്. നിസാമബാദ് മുൻ മേയറും ബിജെപി എംപിയുടെ സഹോദരനും ബിജെപി മഹ്ബൂബ് നഗർ ജില്ലാ പ്രസിഡന്റും ഉൾപ്പടെയുള്ള നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേരുകയാണെന്ന് പ്രഖ്യാപിച്ചു.ബിജെപി എംപി ഡി അരവിന്ദിൻറെ സഹോദരൻ ഡി സഞ്ജയ്, ഇറ ശേഖർ, ഗാന്ദ്ര സത്യനാരായണ എന്നിവർ ചൊവ്വാഴ്ച കോൺഗ്രസിൽ ചേരുന്ന വിവരം പ്രഖ്യാപിച്ചിരുന്നു.

ടിആർഎസിൽ നിന്നും ബിജെപിയിൽ നിന്നും നിരവധിപ്പേർ കോൺഗ്രസിൽ ചേരുന്നതുമായി സംബന്ധിച്ച്‌ ബന്ധപ്പെട്ടിരുന്നുവെന്നും രേവ്നാഥ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.ടി ആർഎസ് പ്രവർത്തിക്കുന്നത് ജനാധിപത്യ സ്വഭാവത്തിലല്ലെന്ന് ഡി സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. കേരളത്തിൽ കൊടകര കുഴൽപ്പണക്കേസിലും, തെരഞ്ഞെടുപ്പ് കോഴയിലും പെട്ട് മുഖം നഷ്ടപ്പെട്ട ബിജെപി സംപൂജ്യരാണ്.തമിഴ് നാട്ടിൽ കൊങ്ങുനാട് എന്ന വിഭജന പദ്ധതി നടപ്പിലാക്കാൻ നീക്കം നടത്തിയതോടെ അവിടെയും കാര്യങ്ങൾ ബിജെപിക്ക് കൈവിട്ടുപോയിരിക്കുകയാണ്. ഇതിനിടയിലാണ് ഇപ്പോൾ തെലങ്കാനയിലും പ്രതിസന്ധി രൂക്ഷമായത്.