സൂര്യ – ഗൗതം മേനോന്‍ ടീം ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’ വിലെ ഗാനം പുറത്തു വിട്ടു

0
219

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ ആദ്യ ഗാനം പുറത്തുവിട്ടു. സൂര്യ – ഗൗതം മേനോന്‍ ടീം ഒരിടവേളക്ക് ശേഷം ഒന്നിക്കുന്ന ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’ വിലെ ഗാനമാണ് പുറത്തുവിട്ടത്.

നവരസയില്‍ പ്രണയത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ ആണ് നായികയാവുന്നത്. തൂരിഗ എന്ന ഈ ഗാനം ഗായകന്‍ കാര്‍ത്തിക് ആണ് സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്നത്.

തിങ്ക് മ്യൂസിക് ആണ് ഗാനം പുറത്തുവിട്ടത്. സൂര്യയും ഗൗതം മേനോനും ഒന്നിച്ച വാരണം ആയിരം എന്ന ചിത്രത്തിന് ഇന്നും ധാരാളം ആരാധകരുണ്ട്. ചിത്രത്തിലെ കാര്‍ത്തിക് ആലപിച്ച ഗാനങ്ങളും ഏറെ ഹിറ്റായിരുന്നു.

ഒരിടവേളക്ക് ശേഷം കാര്‍ത്തിക് – ഗൗതം മേനോന്‍ – സൂര്യ ടീം ഒന്നിക്കുന്ന ഈ ചിത്രത്തിനും ഗാനത്തിനും ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്.