ജ​ന​സം​ഖ്യാ വ​ർ​ധ​ന​വി​ന് കാ​ര​ണം ആ​മി​ർ ഖാ​നെ പോ​ലെ​യു​ള്ള​വ​രാ​ണ് : വി​ചി​ത്ര വാ​ദ​വു​മാ​യി ബി​ജെ​പി എം​പി

0
41

ജ​ന​സം​ഖ്യാ വർധനവ് വിഷയത്തിൽ വി​ചി​ത്ര വാ​ദ​വു​മാ​യി ബി​ജെ​പി എം​പി സു​ധീ​ർ ഗു​പ്ത. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ വ​ർ​ധ​ന​വി​ന് കാ​ര​ണം ആ​മി​ർ ഖാ​നെ പോ​ലെ​യു​ള്ള​വ​രാ​ണെന്നും രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ അ​സ​ന്തു​ലി​താ​വ​സ്ഥ​യി​ൽ ആ​മി​ർ ഖാ​നെ പോ​ലു​ള്ള​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന​ത് വി​രോ​ധാ​ഭാ​സ​മാണെന്നും ബി​ജെ​പി എം​പി പറഞ്ഞു.

ആ​മീ​ർ ഖാ​ൻ ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച് ര​ണ്ടാം വി​വാ​ഹം ക​ഴി​ച്ചു. ഇ​പ്പോ​ൾ അ​വ​രെ​യും ഉ​പേ​ക്ഷി​ച്ച് മൂ​ന്നാ​മ​തൊ​രാ​ളെ തി​ര​യു​ന്നു. ആ​ദ്യ ര​ണ്ടു ഭാ​ര്യ​മാ​രി​ൽ കു​ട്ടി​ക​ളു​ണ്ട്. ഇ​താ​ണോ മാ​തൃ​ക​യെ​ന്നും സു​ധീ​ർ ഗു​പ്ത ചോ​ദി​ക്കു​ന്നു.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 140 കോ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ ഒ​രി​ഞ്ച് ഭൂ​മി പോ​ലും വ​ർ​ധി​ക്കു​ന്ന​ത് ക​ണ്ടി​ല്ലെ​ന്നും ഇ​തു ന​ല്ല വാ​ർ​ത്ത​യ​ല്ലെ​ന്നും സു​ധീ​ർ ഗു​പ്ത കൂ​ട്ടി​ച്ചേ​ർ​ത്തു.ലോ​ക ജ​ന​സം​ഖ്യാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം. മ​ധ്യ​പ്ര​ദേ​ശി​ലെ മ​ന്ദ്‌​സൗ​റി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് സു​ധീ​ർ ഗു​പ്ത.