വിംബിൾഡൺ സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്, 20-ാം ഗ്രാൻഡ്സ്ലാം കിരീടം

0
110

 

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയർ താരം നൊവാക് ജോക്കോവിച്ചിന്. ഇന്ന് നടന്ന ഫൈനലിൽ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോയുടെ കിരീടനേട്ടം.

താരത്തിന്റെ ആറാം വിംബിൾഡൺ കിരീടവും 20-ാം ഗ്രാൻഡ്സ്ലാം നേട്ടവുമാണിത്. ഈ കിരീട വിജയത്തോടെ റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി.

ഞായറാഴ്ച നടന്ന ഫൈനലിൽ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ തോൽപ്പിച്ചാണ് ജോക്കോവിച്ച് വിംബിൾഡൺ കിരീടത്തിൽ ആറാം തവണയും മുത്തമിട്ടത്. സ്‌കോർ: 6-7 (4), 6-4, 6-4, 6-4.നേരത്തെ ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണിലും ജോക്കോ കിരീടം നേടിയിരുന്നു.