മറഞ്ഞതു മാനവികതയുടെയും സ്‌നേഹത്തിൻ്റെയും മഹാഇടയൻ: ജോസ് കെ മാണി

0
55

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരാമധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്് മാര്‍ത്തോമ പൗലോസ് കാതോലിക്കാ ബാവ കാലം ചെയ്തതോടെ നഷ്ടമാകുന്നത് മാനവികതയുടെ മഹാ ഇടയനെയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.

കാഴ്ച്ചപ്പാടിലും കര്‍മമേഖലയിലും തികച്ചും വ്യത്യസ്തമായിരുന്ന ബാവ തിരുമേനിയുടെ വിടവാങ്ങല്‍ ഒരു കാലഘട്ടത്തിന്റെ പരിസമാപ്തിയാണ്. ഉന്നതമായ ദാര്‍ശനികതയും ഉദാത്തമായ ചിന്തയും ധന്യമാക്കിയ ആത്മീയ ജീവിതമാണ് അദ്ദേഹത്തിൻ്റെത് . നന്മയും സ്നേഹവും, കാരുണ്യവും മുഖമുദ്രയാക്കിയ അദ്ദേഹം വേദനിക്കുന്നവരുടെ കണ്ണീരൊപ്പി. ഭാരം താങ്ങുന്നവര്‍ക്ക് ആശ്വാസമായി എന്നും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി.

സമർപ്പണത്തോടെ ആത്മീയ ദൗത്യം നിർവഹിച്ച പുരോഹിത ശ്രേഷ്ഠനെയാണ് സഭക്ക് നഷ്ടമായിരിക്കുന്നത്.ഭൗതിക സാന്നിധ്യം അസ്തമിച്ചുവെങ്കിലും ആത്മീയ ജ്യോതിസായി എന്നും വഴികാട്ടുമെന്നും ജോസ് കെ മാണി പറഞ്ഞ സഭയുടെയും വിശ്വാസ ലോകത്തിൻ്റെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു.