‘വിശപ്പിന് മതമില്ല’ ഹൈദരാബാദിലെ അന്നദാതാവിനെ തേടി യുകെ അവാർഡ്

0
137

പത്ത് വർഷമായി വിശപ്പിന് മതമില്ലെന്നു ലോകത്തോട് പറയുകയാണ് ഹൈദരാബാദ് സ്വാദേശിയായ സയ്യിദ് ഉസ്മാൻ അസ്ഹർ മക്സൂസി. ഹൈദരാബാദിലെ പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നല്കുന്നയാളാണ് സയ്യിദ് .

ദിനംപ്രതി ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം കൊടുക്കുന്ന സയ്യിദിനെ തേടി യുകെയിൽ നിന്നും ഒരു അവാർഡ് എത്തിയിരിക്കുകയാണ്. സയ്യിദിന്റെ ‘വിശപ്പ് മതമില്ല’ എന്ന ഡ്രൈവിനാണ് കോമൺ‌വെൽത്ത് പോയിൻറ്സ് ഓഫ് ലൈറ്റ് അവാർഡ് ലഭിച്ചത്. സമൂഹത്തിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന മികച്ച വ്യക്തികൾക്ക് നൽകുന്ന അവാർഡാണിത്.

ഹൈദരാബാദിലെ പഴയ നഗരത്തിലെ ഒരു പാവപ്പെട്ട വൃദ്ധയെ കണ്ടുവെന്നും അവരോട് സംസാരിച്ചപ്പോൾ അവർക്ക് വിശക്കുന്നുവെന്നു മനസിലായെന്നും തുടർന്ന് അവർക്ക് ഭക്ഷണം വാങ്ങി നൽകി. അന്ന് മുതലാണ് ഈ സംരംഭം ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ആദ്യത്തെ 4-5 മാസത്തേക്ക് ഭാര്യ ഭക്ഷണം പാകം ചെയ്തുവെങ്കിലും പിന്നീട് ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗാന്ധി ആശുപത്രിക്ക് സമീപം മക്സൂസി ഭക്ഷണം വിളമ്പാൻ തുടങ്ങി.മക്‌സൂസിയുടെ എൻ‌ജി‌ഒ സാനി വെൽ‌ഫെയർ ഫണ്ടേഷൻ രാജ്യത്തെ മറ്റ് 4 നഗരങ്ങളായ ബെംഗളൂരു,കർണാടകയിലെ റൈച്ചൂർ, ഒഡീഷയിലെ കട്ടക്ക്, അസമിലെ ഗോൾപാറ എന്നിവിടങ്ങളിലും സേവനം നൽകുന്നുണ്ട്.

 

ഹൈദരാബാദിലെ ആളുകൾക്ക് വീടുകളിൽ നിന്ന് പുറത്തുപോകുമ്പോൾ അധിക ഭക്ഷണം കൊണ്ടുപോകാൻ പ്രോത്സാഹിപ്പിക്കുന്ന ‘ഡോ റോട്ടി’ കാമ്പെയ്‌നും അദ്ദേഹം ആരംഭിച്ചു. ഈ ഭക്ഷണം ആവശ്യമുള്ളവർക്ക് നൽകുന്നതാണ് പദ്ധതി.