FACT CHECK…തൊഴിലാളി യൂണിയനുകൾ സമരം ചെയ്ത് പൂട്ടിച്ച കേരളാ സ്പിന്നേഴ്സ് വ്യാജ ചിത്രമുപയോഗിച്ചുള്ള പ്രചരണം പൊളിഞ്ഞു

0
78

സോയ.ആർ.എൽ

തൊഴിലാളി യൂണിയനുകൾ സമരം ചെയ്ത് പൂട്ടിച്ച കേരളാ സ്പിന്നേഴ്സ് എന്ന പേരിൽ വ്യാജ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാപകമായി പ്രചരണമാണ് നടക്കുന്നത്. 27% ബോണസ് കൊടുക്കാമെന്ന് പറഞ്ഞിട്ടും അത് വാങ്ങാതെ സമരം ചെയ്ത യൂണിയൻ എന്നൊക്കെയാണ് പ്രചരണം. എന്നാൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോ പീരുമേട് ടീ. ഫാക്ടറിയുടേതാണ് എന്നതാണ് വസ്തുത.

കേരള സ്പിന്നേഴ്സ് കമ്പനിക്ക് എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാം. കേരള സ്പിന്നേഴ്സും തൊഴിലാളി യൂണിയനുമായുള്ള കേസിലെ വിധി ന്യായത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്. “Appellant and other unions have raised a demand of bonus at the rate of 25% and an ex gratia of 25%, in all totalling 50% of their total earnings during 1992-93. They also claimed one months salary as festival allowance.The Company was not willing for these demands and was prepared for 11.02% by way of bonus as per their balance sheet and profit and loss account for the relevant year.”

അതായത് 1992 93 കാലത്ത് തൊഴിലാളികൾ അവരുടെ ബോണസ് 25 ശതമാനമായി വർധിപ്പിക്കണം എന്നും മറ്റ് ആനുകൂല്യങ്ങളും 25 ശതമാനം വർധന ആവശ്യപ്പെടുകയും അങ്ങനെ ആകെ വേതനത്തിൽ 50 ശതമാനം  വർധന ആവശ്യപ്പെടുകയും ചെയ്തു. ഒരു മാസത്ത ശമ്പളം ഉത്സവബത്തയായി മുൻ‌കൂർ നൽകണമെന്നും തൊഴിലാളി യൂണിയനുകൾ ആവശ്യമായി മുന്നോട്ടു വെച്ചു. എന്നാൽ കമ്പനിയുടെ നടപ്പ് വർഷത്തിലെ ബാലൻസ് ഷീറ്റ് പ്രകാരം ആകെ 11 ശതമാനം മാത്രമേ വര്ധിപ്പിക്കാനാകൂ എന്ന് കമ്പനി അറിയിക്കുകയും തൊഴിലാളികളുടെ ഡിമാൻഡ് അംഗീകരിക്കാം വിസമ്മതിക്കുകയും ചെയ്തു. അതായത് തൊഴിലാളികളുടെ ആവശ്യങ്ങൾ കമ്പനി അംഗീകരിച്ചില്ല തുടർന്ന് സമരങ്ങൾ നടക്കുകയും കമ്പനി താത്കാലികമായി പൂട്ടുകയും ചെയ്തു.

ഇനി, ആലപ്പുഴ കോമളപുരത്തെ സ്പിന്നിംഗ് കമ്പനിയുടെ ഫോട്ടോ ഇടാതെ പീരുമേട്ടിലെ തേയില കമ്പനിയുടെ ഫോട്ടോ ഇടാനുള്ള കാരണം. അബദ്ധം പറ്റിയതൊന്നുമല്ല. മനപൂർവമാണ്. മുടിഞ്ഞു പോയ പൂട്ടിക്കിടക്കുന്ന കമ്പനിയുടെ ഫോട്ടോ കിട്ടില്ല. കമ്പനി നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

.                    മുൻ മന്ത്രിമാരായ ഇ.പി.ജയരാജനും, തോമസ് ഐസക്കും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരള സ്പിന്നേഴ്സ് (ലി ) സന്ദർശിക്കുന്നു.(ഫയൽ ചിത്രം) 

എട്ടുവർഷം പൂട്ടികിടന്ന Kerala Spinners കമ്പനി സർക്കാർ ഏറ്റെടുത്തു പുതിയ മെഷീനറികൾ സ്ഥാപിച്ച് കഴിഞ്ഞ വർഷങ്ങളിൽ മെച്ചപ്പെട്ട ലാഭം ഉണ്ടാക്കുകയും ചെയ്തു. 30 പുത്തന്‍ ജറ്റ്‌ലൂമുകളും കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാന വര്‍ഷം സ്ഥാപിച്ചിരുന്നു. ഈ തറികള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം 316 തൊഴിലാളികളെ പുതുതായി നിയമിച്ചു. ആകെ 422 തൊഴിലാളികള്‍ നിലവിൽ ഉണ്ട്. അതായത് കേരളത്തെ മനഃപൂർവം ചാപ്പകുത്താൻ ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനിക്കെതിരെ അപവാദ പ്രചരണം അഴിച്ചു വിടുകയാണ് പ്രതിപക്ഷവും സാബു ജേക്കബ് പ്രേമികളും ചെയ്യുന്നത് എന്ന് ചുരുക്കം.