BREAKING… കിറ്റെക്സ് പൂട്ടിക്കാൻ ബിജെപിയും സമരം ചെയ്തു, തെളിവുകൾ പുറത്ത്

0
106

അനിരുദ്ധ്.പി.കെ

കിറ്റക്സിന് എതിരെ പ്രത്യക്ഷ സമരം നടത്തിയത് കുന്നത്തു നാട്ടിലെ BJP യും. കുന്നത്തു നാട്ടിലെ ബിജെപി സ്ഥാനാർത്ഥിയും, സംസ്ഥാന സെക്രട്ടറിയുമായ രേണു സുരേഷിൻറെ നേതൃത്വത്തിലാണ് സമരം നടത്തിയത്.കുന്നത്തുനാട്ടിലെ ജലാശയങ്ങളെയും,വയലുകളെയും മലിനമാക്കുന്ന കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. കമ്പനിയുടെ പ്രകൃതി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം. കടമ്പ്രയാറിനെ ഉൾപ്പടെ മലിനജലം ഒഴുക്കിവിട്ട് നശിപ്പിക്കുകയാണ് കിറ്റെക്സ് ചെയ്യുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. കൃഷിയിടങ്ങളും, പൊതുജന ആരോഗ്യവും തകർക്കുന്നതാണ് കമ്പനിയുടെ പ്രവർത്തനമെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.നിലവിൽ കിറ്റെക്സിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബിജെപി മുൻപ് സ്വീകരിച്ച നിലപാട് കാലമായിരുന്നു എന്നും
രാഷ്ട്രീയ നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നും തെളിയുകയാണ്.

ഇപ്പോൾ കിറ്റക്സ് മുതലാളി സാബു ജേക്കബിന് പിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നത് അതേ ബിജെപി പ്രവർത്തകർ തന്നെയാണ് സർക്കാർ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളും ചട്ടലംഘനങ്ങളും ചൂണ്ടിക്കാട്ടി സമരം ചെയ്തത്.നിലവിൽ തെലങ്കാനയിലേക്കുള്ള ബിജെപി എം പി യുടെ ക്ഷണവും, സബ് ജേക്കബിന്റെ കണ്ണീരുമെല്ലാം അഡ്ജസ്റ്റ്മെന്റാണ് എന്നും ഇതോടെ വ്യക്തമാവുകയാണ്. കേരളത്തെ ദേശിയ തലത്തിൽ അപമാനിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ കൂടി ഭാഗമാണ് ഇപ്പോൾ സംഘപരിവാർ സബ് ജേക്കബിനായി ഉയർത്തുന്ന നിലവിളി. ഇത് കൂടാതെ MC ജേക്കബ് ഫൗണ്ടേഷൻ വഴി വിദേശ ഫണ്ട് വാങ്ങി സബ് ജേക്കബ് രാഷ്ട്രീയ പ്രവർത്തനം നടത്തി എന്നും കിറ്റക്സിന്റെ CSR ഫണ്ട് ചട്ടം ലംഘിച്ച് രാഷ്ട്രീയ പ്രവർത്തനത്തിന് വിനിയോഗിച്ചു എന്നും കേന്ദ്ര സർക്കാരിന് പരാതി നൽകിയത് BJP പ്രവർത്തകനാണ് എന്നും വ്യക്തമായിക്കഴിഞ്ഞു. കമ്പനിയുടെ വഴിവിട്ട ഫണ്ട് സമാഹരണത്തിനും അതുപയോഗിച്ചുള്ള രാഷ്ട്രീയ പ്രവർത്തനത്തിനുമെതിരെ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് വിലങ്ങിടുമെന്നും ബിജെപി നേതാക്കൾ വെല്ലുവിളിച്ചിരുന്നു. നൽകിയ പരാതിയിന്മേൽ പിന്നീട് എന്തുണ്ടായി എന്നത് ഇനിയും പുറത്ത് വന്നിട്ടില്ല. ഇതേ ട്വന്റി ട്വൻറിയെ ഘടകകക്ഷിയാക്കാനും, ഇപ്പോൾ കേരളത്തിനെതിരെ വ്യവസായ വിരുദ്ധ ചാപ്പകുത്താനുമാണ് ബിജെപി യുടെ നീക്കം.