കേരളത്തെ വേണ്ടാത്ത കിറ്റെക്‌സിനെ മലയാളിക്കും വേണ്ട,ബഹിഷ്‌കരണ ക്യാമ്പയിനുമായി സോഷ്യല്‍മീഡിയ

0
19

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് പ്രഖ്യാപിച്ച് തെലങ്കാനയിലേക്ക് പോകാനൊരുങ്ങുന്ന സാബു ജേക്കബിനെതിരെ സോഷ്യല്‍മീഡിയയില്‍ #boycottkitex ക്യാമ്പയിന്‍. കിറ്റെക്‌സിന്റെ ഔദ്യോഗിക പേജിലും മറ്റ് സൈബര്‍ ഗ്രൂപ്പുകളിലുമാണ് #boycottkitex ക്യാമ്പയിന്‍ സജീവം. കേരളത്തെയാകെ അപമാനിച്ച സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇതിനകം ആയിരക്കണക്കിന് പേർ കിറ്റക്സ് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിച്ചുവെന്നു കാട്ടി പോസ്റ്റും ഇട്ടു.

‘കേരളത്തെ മൊത്തം കരിവാരിതേച്ച് സാബു നടത്തുന്ന വെല്ലുവിളി മലയാളികള്‍ക്കെതിരെയാണ്,’ ‘ബിജെപിക്കാര്‍ കാത്തിരുന്ന പോലെ ദേശീയതലത്തില്‍ തന്നെ കേരളത്തെ സാബു അപമാനിച്ചു’, ‘കേരളത്തിന്റെ വ്യവസായ നിക്ഷേപങ്ങളെയും ജോലി സാധ്യതകളെ പോലും ഇല്ലായ്മ ചെയ്ത് ജനവികാരം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ സാബു ശ്രമിക്കുന്നു’, ‘വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്‍ നിരയിലായ കേരളത്തിനെ കിംവദന്തി പരത്തി ഇല്ലായ്മ ചെയ്യാനാണ് സാബു ശ്രമിച്ചത്.’ ഇത്തരത്തില്‍ എല്ലാം നാടിനെ അപമാനിച്ചതില്‍ മലയാളി എന്ന നിലയില്‍ കിറ്റെക്‌സിന്റെ ഒരു ഉത്പന്നവും വാങ്ങില്ലെന്നാണ് #boycottkitex ഹാഷ് ടാഗ് സഹിതമുള്ള സോഷ്യല്‍മീഡിയ പ്രചരണങ്ങള്‍.

നിയമപരമായി നടക്കുന്ന കമ്പനി ആണെങ്കില്‍ നിയമപരമായ പരിശോധനയെ പേടിക്കുന്നത് എന്തിനാണെന്നും സമൂഹമാധ്യമങ്ങൾ വഴി ജനങ്ങൾ ചോദിക്കുന്നു.നാടിനെ തന്നെ അടച്ചാക്ഷേപിക്കുമ്പോള്‍ മലയാളി എന്ന നിലയില്‍ ഒന്ന് ചോദിക്കാതെ വയ്യ. 3500 കോടിയുടെ വന്‍കിട പ്രോജക്ട് നടപ്പിലാക്കാന്‍ ആവശ്യമായ ആസ്തി കിറ്റക്‌സ് ഗ്രൂപ്പിന് ഉണ്ടായതെങ്ങനെയാണ്? നിങ്ങള്‍ ഈ കുറ്റം പറയുന്ന കേരളത്തില്‍ ബിസിനസ് ചെയ്തിട്ട് തന്നെയല്ലേയെന്നും സോഷ്യല്‍മീഡിയ സാബുവിനോട് ചോദിച്ചു. കിറ്റക്സ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുക ടനി20 മുതലാളിയുടെ അടിമയാകാനില്ല കമ്പനി ഭരണം അറബിക്കടലിൽ മനുഷ്യ ജീവന് ഭീഷണിയാകുന്ന രാസമാലിന്യങ്ങൾക്ക് പകരമാകില്ല മുതലാളിയുടെ ഒരു സൗജന്യവും എന്നിങ്ങനെയാണ് ക്യാമ്പയിൻ.