കൊടകര കുഴൽപ്പണക്കേസ് : കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

0
84

 

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും. ബുധനാഴ്ച രാവിലെ പത്തരയ്ക്കാണ് തൃശ്ശൂർ പൊലീസ് ക്ലബിൽ ഹാജരാവുക.

ഈ മാസം ആറിന് ഹാജരാകാൻ സുരേന്ദ്രൻ നേരത്തെ അന്വേഷണം സംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, അന്ന് ബിജെപി ഭാരവാഹി യോഗം കാരണം സുരേന്ദ്രൻ ഹാജരായിരുന്നില്ല.